---
title: "കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kolithattu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210113/kolithattu"
published_at: "2024-06-05T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660838e47189_IMG-20240605-WA0060.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:**  **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ലിസി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി.

## Article Content

 **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ലിസി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി.

കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂളിൽ പൂച്ചെടികളും, പച്ചക്കറി തൈകളും, ഫല വൃക്ഷങ്ങളും നട്ടു. പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.

സമിതി സെക്രട്ടറി മണത്തണ ഫോറെസ്റ്റ് സെഷൻ ഓഫീസർ സജിത്ത്,. വാർഡ് മെമ്പർ  സജീവൻ പാലുമ്മി, എസ് എം സി ചെയർമാൻ സിജു മുഞ്ഞനാട്ട്, സമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട്, സമിതി അംഗം ബേബി കാക്കനാട്ട്, അനിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210113/kolithattu)