---
title: "കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. മെറിറ്റ് അവാർഡ് 2024 ജൂൺ 7 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും"
english_title: "Ramachandrenkadannapalli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210149/ramachandrenkadannapalli"
published_at: "2024-06-06T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660f88b16cc5_Picsart_24-06-06_05-14-47-255.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. മെറിറ്റ് അവാർഡ് 2024 ജൂൺ 7 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും

> **Lead Summary:** **കല്യാശ്ശേരി** : കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് - എ വൺ നേടിയ വിദ്യാര്‍ത്ഥികളെയും 100 % കൈവരിച്ച വിദ്യാലയങ്ങളെയും എം എൽ എ മെറിറ്റ് അവാർഡ് നല്‍കി ആദരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

**കല്യാശ്ശേരി** : കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് - എ വൺ നേടിയ വിദ്യാര്‍ത്ഥികളെയും 100 % കൈവരിച്ച വിദ്യാലയങ്ങളെയും എം എൽ എ മെറിറ്റ് അവാർഡ് നല്‍കി ആദരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

ജൂൺ 7 ന് ഉച്ചക്ക് 2 മണിക്ക് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദന പരിപാടി രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. അർഹരായ കല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാർത്ഥികൾ മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തിചേരണമെന്ന് എം എൽ എ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210149/ramachandrenkadannapalli)