---
title: "അനധികൃത മദ്യ വില്പന : പേരിയ സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210182/arrested"
published_at: "2024-06-06T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666136d8860db_download_(7).jpeg"
keywords: []
---

# അനധികൃത മദ്യ വില്പന : പേരിയ സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പേരിയ വില്ലേജിൽ അയനിക്കൽ ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ഓട്ടോ ഡ്രൈവറായ ജിനു കെ. സി .വയസ്സ് സ/ഒ,ചന്തു , പുതുശേരി വീട്, അയനിക്കൽ ദേശത്ത് , പേരിയ വില്ലേജ്, മാനന്തവാടി താലൂക്ക്. എന്നിവരെ അറസ്റ്റ് ചെയ്തു.

## Article Content

**മാനന്തവാടി** : മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പേരിയ വില്ലേജിൽ അയനിക്കൽ ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ഓട്ടോ ഡ്രൈവറായ ജിനു കെ. സി .വയസ്സ് സ/ഒ,ചന്തു , പുതുശേരി വീട്, അയനിക്കൽ ദേശത്ത് , പേരിയ വില്ലേജ്, മാനന്തവാടി താലൂക്ക്. എന്നിവരെ അറസ്റ്റ് ചെയ്തു.

 ഇയാളുടെ കൈവശത്തുനിന്നും 3ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 4800/- രൂപയും കണ്ടെടുത്തു. കഴിഞ്ഞ വർഷം 03.03 2023 ന് മാനന്തവാടി എക്സൈസ് സർക്കിൾ ടീം ഇയാളെ 12 ലിറ്റർ മദ്യം ഓട്ടോയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് KL 72 A 6948 എന്ന ഓട്ടോ സർക്കാരിലേയ്ക്ക് കണ്ടുകിട്ടിയിരുന്നു.

പ്രിവൻ്റീവ് ഓഫീസർ ജിനോഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എ.സി ചന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി.ജി , സനൂപ് കെ.എസ് എന്നിവർ പങ്കെടുത്തു.മാനന്തവാടി JFCM കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210182/arrested)