---
title: "രോഗികള്‍ക്കും, നവജാത ശിശുക്കള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210233/ma"
published_at: "2024-06-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615461c8422_IMG-20240606-WA0027.jpg"
keywords: []
---

# രോഗികള്‍ക്കും, നവജാത ശിശുക്കള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു 

> **Lead Summary:** **മാനന്തവാടി** : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മാനന്തവാടി സെന്റ്. ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍ പരിസരത്തു ഡോക്ടര്‍മാർ , മറ്റു സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കുകയും, ചികിത്സയ്ക്കായി വന്ന രോഗികള്‍ക്ക് വ്യക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**മാനന്തവാടി** : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മാനന്തവാടി സെന്റ്. ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍ പരിസരത്തു ഡോക്ടര്‍മാർ , മറ്റു സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കുകയും, ചികിത്സയ്ക്കായി വന്ന രോഗികള്‍ക്ക് വ്യക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

അതോടൊപ്പം ഹോസ്പിറ്റലില്‍ ഇന്നേദിവസം ജനിച്ച കുട്ടികളുടെ കുടുംബത്തിന് ഒബ്സ്റ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍  സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജേ ക്കബ് വൃക്ഷതൈകള്‍ നല്‍കി അഭിനന്ദിച്ചു.

മാനന്തവാടി ഡിവിഷണല്‍ ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെയാണ് വൃക്ഷതൈകള്‍ ലഭ്യമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210233/ma)