---
title: "ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി "
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210271/chettiamparamba"
published_at: "2024-06-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666166816dcd1_IMG-20240606-WA0033.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി 

> **Lead Summary:** **കേളകം:** ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ചടങ്ങിൽ പരിസ്ഥിതിപ്രവർത്തകൻ എൻ.ഇ പവിത്രൻ ഗുരുക്കൾ ഔഷധസസ്യങ്ങൾ നട്ട് കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ ടി ബാബു,അധ്യാപകരായ കെ.ആർ വിനു,കെ ടി ഷാജി,ഷിംന എ.പി,പി വി വിജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കേളകം:** ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ചടങ്ങിൽ പരിസ്ഥിതിപ്രവർത്തകൻ എൻ.ഇ പവിത്രൻ ഗുരുക്കൾ ഔഷധസസ്യങ്ങൾ നട്ട് കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ ടി ബാബു,അധ്യാപകരായ കെ.ആർ വിനു,കെ ടി ഷാജി,ഷിംന എ.പി,പി വി വിജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് ഒട്ടനവധി തൈകൾ നടുകയും ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം, പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210271/chettiamparamba)