---
title: "പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം"
english_title: "Director vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21028/director-vacancy"
published_at: "2022-01-16T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e37e07261d0_images - 2022-01-16T073759.151.jpeg"
keywords: []
---

# പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം

> **Lead Summary:** പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എംബിബിഎസും, മെഡിക്കൽ പിജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവ. സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷ ക്ഷണിച്ചു.

## Article Content

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എംബിബിഎസും, മെഡിക്കൽ പിജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവ. സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21028/director-vacancy)