---
title: "വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണം-   ടി ഐ മധുസൂദനൻ"
english_title: "Cleanliness in students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21033/cleanliness-in-students"
published_at: "2022-01-16T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e385c6cc4de_images - 2022-01-16T081100.869.jpeg"
keywords: []
---

# വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണം-   ടി ഐ മധുസൂദനൻ

> **Lead Summary:** വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണമെന്ന് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. ശുചിത്വ മിഷന്റെ കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായുള്ള ബിന്നുകൾ ഉപയോഗപ്പെടുത്തി അജൈവ മാലിന്യം തരം തിരിവ് ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വചിത്ര പ്രദർശനത്തിന്റെ പയ്യന്നൂർ മണ്ഡലതല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണമെന്ന് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. ശുചിത്വ മിഷന്റെ കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായുള്ള ബിന്നുകൾ ഉപയോഗപ്പെടുത്തി അജൈവ മാലിന്യം തരം തിരിവ് ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വചിത്ര പ്രദർശനത്തിന്റെ പയ്യന്നൂർ മണ്ഡലതല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂർ ബ്ലോക്ക് എക്‌സ്റ്റൻഷൻ ഓഫീസർ രജിത പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, വാർഡ് കൗൺസിലർ എം പ്രസാദ്, പ്രിൻസിപ്പൽ പി വി വിനോദ് കുമാർ, ഹെഡ് മാസ്റ്റർ സി കെ അംഗജൻ, കെ കമലാക്ഷൻ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21033/cleanliness-in-students)