---
title: "കേരളത്തിൽ മഴ അതിശക്തമാകുന്നു:കണ്ണൂരിൽ യെല്ലോ അലർട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210350/rain"
published_at: "2024-06-06T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661aef0a41ea_download_(76).jpeg"
keywords: []
---

# കേരളത്തിൽ മഴ അതിശക്തമാകുന്നു:കണ്ണൂരിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്തെ 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്തെ 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി,  തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210350/rain)