---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210421/walkininterview"
published_at: "2024-06-07T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666256fb37085_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **കണ്ണൂർ** : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) ന്റെ ജില്ലാ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ എം എസ് ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്)/ എം ബി എ (മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവരായിരിക്കണം.

## Article Content

**കണ്ണൂർ** : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) ന്റെ ജില്ലാ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ എം എസ് ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്)/ എം ബി എ (മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവരായിരിക്കണം.

ടു വീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായം 2024 ജൂണ്‍ അഞ്ചിന് 35 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 19ന് രാവിലെ 9.30ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2732487.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210421/walkininterview)