---
title: " വിജയികളെ ആദരിച്ചു. "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210425/mananthavadi"
published_at: "2024-06-07T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662599ce11b5_IMG-20240607-WA0006.jpg"
keywords: []
---

#  വിജയികളെ ആദരിച്ചു. 

> **Lead Summary:**  **മാനന്തവാടി** : വെള്ളാർ മല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 24 അധ്യയനവർഷത്തിലെ എസ്എസ്എൽസി , പ്ലസ് ടു, എൻ എസ് എസ് , എൽ എസ് എസ് വിജയികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് നജ്മുദ്ദീന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം എംഎൽഎ സിദ്ദീഖ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

 **മാനന്തവാടി** : വെള്ളാർ മല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 24 അധ്യയനവർഷത്തിലെ എസ്എസ്എൽസി , പ്ലസ് ടു, എൻ എസ് എസ് , എൽ എസ് എസ് വിജയികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് നജ്മുദ്ദീന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം എംഎൽഎ സിദ്ദീഖ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

എസ്എസ്എൽസിക്ക് 100% വിജയം നേടിയമുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. എസ് എം സി ചെയർമാൻ നിഷാദ് കൈപ്പുള്ളി , പിടിഎ വൈസ് പ്രസിഡണ്ട് റഫീഖ്,മുൻ പിടിഎ പ്രസിഡണ്ട് രാംകുമാർ , സീനിയർ അസിസ്റ്റൻറ് വി ഉണ്ണികൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി ഡോ.അനീഷ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പാൾ  ഭവ്യാ ലാൽ സ്വാഗതവും,എം പി ടി എ പ്രസിഡണ്ട്  സഹന നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210425/mananthavadi)