---
title: "സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കുന്നു"
english_title: "Covid  spreading"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21043/covid-spreading"
published_at: "2022-01-16T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e39a80330a6_images - 2022-01-16T093902.963.jpeg"
keywords: []
---

# സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കുന്നു

> **Lead Summary:** തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കുന്നു.

## Article Content

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കുന്നു.

ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രമാകും അനുമതി.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകള്‍ക്ക് കൂടി നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. ഉത്സവ സീസണ്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം.

അടുത്ത മൂന്നാഴ്ചക്കാലം കോവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

ശനിയാഴ്ച 5 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു.

തിരുവനന്തപുരത്ത് 4694 പേര്‍ക്കും എറണാകുളത്ത് 2637 പേര്‍ക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതും പ്രതിസന്ധിയാവുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21043/covid-spreading)