---
title: "രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,71,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു."
english_title: "Covid 19 update india jan 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21044/covid-19-update-india-jan-16"
published_at: "2022-01-16T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e39d979ee44_images - 2022-01-16T095132.914.jpeg"
keywords: []
---

# രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,71,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,71,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,71,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 2,369 രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 314 പേ​ര്‍ മ​രി​ക്കു​ക​യും 1,38,331 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ 15,50,377 സ​ജീ​വ കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 7,743 ആ​യി ഉ​യ​ര്‍​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21044/covid-19-update-india-jan-16)