---
title: "ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു"
english_title: "Couple dead at alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21048/couple-dead-at-alappuzha"
published_at: "2022-01-16T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3a6f46f4a3_images - 2022-01-16T103233.309.jpeg"
keywords: []
---

# ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

> **Lead Summary:** ആലപ്പുഴ: ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ആലപ്പുഴ കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം.

## Article Content

ആലപ്പുഴ: ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ആലപ്പുഴ കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം.

കൈനകരി സ്വദേശികളായ അപ്പച്ചന്‍(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് അപ്പച്ചന്‍ തൂങ്ങിമരിച്ചത്.

ദമ്ബതികള്‍ക്ക് ആറ് മക്കളുണ്ട്. ദീര്‍ഘനാളുകളായി മക്കള്‍ ഇവരില്‍ നിന്ന് അകന്നാണ് താമസിക്കുന്നത്. ലീലാമ്മ കിടപ്പുരോഗിയായിരുന്നു. അപ്പച്ചന്‍ അര്‍ബുദ രോഗിയായിരുന്നു. മുറ്റത്തെ മാവിലാണ് അപ്പച്ചന്‍ തൂങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21048/couple-dead-at-alappuzha)