---
title: "ആറളം കൃഷിഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210524/aralam"
published_at: "2024-06-07T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662b7ce89362_IMG-20240607-WA0024.jpg"
keywords: []
---

# ആറളം കൃഷിഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു.

> **Lead Summary:** **ആറളം** : തെങ്ങ് കൃഷി വികസന കൗൺസിൽ പദ്ധതി പ്രകാരം ആറളം കൃഷിഭവൻ പരിധിയിൽ തെങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ടി തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. അത്യുൽപാദന ശേഷിയുള്ള മേത്തരം വെസ്റ്റ് കോസ്റ്റ് ടോൾ ഇനം ആണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.

## Article Content

**ആറളം** : തെങ്ങ് കൃഷി വികസന കൗൺസിൽ പദ്ധതി പ്രകാരം ആറളം കൃഷിഭവൻ പരിധിയിൽ തെങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ടി തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. അത്യുൽപാദന ശേഷിയുള്ള മേത്തരം വെസ്റ്റ് കോസ്റ്റ് ടോൾ ഇനം ആണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.

100 രൂപ വിലയുള്ള തെങ്ങിൻ തൈക്ക് 50 രൂപ കർഷകർ അടച്ചാൽ മതി. മികച്ച പരിചരണം നൽകിയാൽ അഞ്ചാമത്തെ വർഷം കായ് ഫലം ഉണ്ടാകും. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം നിലനിൽക്കുന്നതും ഒരു തെങ്ങിൽ നിന്നും എൺപത് തേങ്ങ വരെ ലഭിക്കുന്നതും, കൊപ്രയിൽ വെളിച്ചെണ്ണയുടെ അളവ് കൂടുതൽ ഉള്ള ഇനവുമാണ് വെസ്റ്റ് കോസ്റ്റ് ടോൾ '. ഇപ്പോൾ തെങ്ങിൻ നടാൻ അനുയോജ്യമായ കാലാവസ്ഥയാണ് .

ഒരു മീറ്റർ ആഴം ഒരു മീറ്റർ വീതി, ഒരു മീറ്റർ നീളം എന്ന ക്രമത്തിൽ കുഴി എടുത്ത് 60 സെൻ്റീമീറ്റർ ഉയരത്തിൽ മേൽമണ്ണ് ഇട്ടു കൊടുത്ത് 25 കിലോ വരെ ജൈവവളവും പ്രയോഗിച്ച് തെങ്ങിൻ തൈകൾ നടാവുന്നതാണ്. 7.5 മീറ്റർ അകലത്തിൽ ആണ് തൈകൾ നടേണ്ടത്. 10 സെൻ്റിൽ 7 തെങ്ങിൻ തൈകൾ വരെ നടാം. തുടർന്നുള്ള വർഷങ്ങളിൽ ജൂൺ , സെപ്തംബർ മാസങ്ങളിൽ കൃത്യമായ രാസവള പ്രയോഗം നടത്തുകയാണെങ്കിൽ അഞ്ചാം വർഷം വിളവ് എടുക്കുവാൻ സാധിക്കും. തെങ്ങ് കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൃഷി ഭവൻ വഴി അറിയുവാൻ സാധിക്കും. ടിx ഡി തെങ്ങിൻ തൈകളും പദ്ധതി പ്രകാരം കർഷകർക്കു 50 ശതമാനം സബ്സിഡിയിൽ വിതരണം ചെയ്യുന്നുണ്ട്. നികുതി ശീട്ടിൻ്റെ പകർപ്പ് സഹിതം പ്രവൃത്തി ദിവസങ്ങളിൽ കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ തെങ്ങിൻ തൈകൾ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ 9383472212.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210524/aralam)