---
title: "ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉൽസവം നടന്നു"
english_title: "Chendumally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210544/chendumally"
published_at: "2024-06-07T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662c5e86f5b8_1000001899.jpg"
keywords: []
---

# ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉൽസവം നടന്നു

> **Lead Summary:**  **ആന്തൂർ : **ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാൽ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉൽസവം നടന്നു. സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

 **ആന്തൂർ : **ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാൽ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉൽസവം നടന്നു. സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ വി.സതീദേവിഅധ്യക്ഷത വഹിച്ചു.വികസന സ്ഥിരംസമിതി ചെയർമാൻ കെ.വി.പ്രേമരാജൻ മാസ്റ്റർ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിനടീച്ചർ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,

വാർഡ് കൗൺസിലർപി.കെ.മുജീബ്റഹ്മാൻ,കൃഷി അസിസ്റ്റൻറ് സജിത്ത്, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ വാടി പത്മിനി,വാർഡ് വികസന സമിതി കൺവീനർപി.സി.വൽസരാജ്,   തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് ചെടികൾ നട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210544/chendumally)