---
title: "തലക്കാണി ഗവ.യു.പി.സ്കൂളിൽ  കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം  നടന്നു "
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210598/thalakkani"
published_at: "2024-06-07T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66630205855ee_Screenshot_20240607-181013_Gallery.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി.സ്കൂളിൽ  കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം  നടന്നു 

> **Lead Summary:** **തലക്കാണി** : ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി.

## Article Content

**തലക്കാണി** : ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, ഇരിട്ടി എ .ഇ.ഒ ബാബുരാജ് കെ.എ, നൂൺ മീൽ ഓഫീസർ ശ്രീകാന്ത് കെ, പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ,എസ് എം സി ചെയർമാൻ ജിജോ അറക്കൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സിറാജുദ്ദീൻ എം.പി സ്വാഗതവും ഷിൻ്റോ കെ.സി നന്ദിയു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210598/thalakkani)