---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210667/iritty"
published_at: "2024-06-08T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66639ed7b0aeb_IMG-20240608-WA0002.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു 

> **Lead Summary:** **ഇരിട്ടി** :' വിന്നേഴ്സ് ഡേ 24' എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ പ്ലസ്ടു പൊതു പരീക്ഷയിൽ അഭിമാനാർഹനേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. 

## Article Content

**ഇരിട്ടി** :' വിന്നേഴ്സ് ഡേ 24' എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ പ്ലസ്ടു പൊതു പരീക്ഷയിൽ അഭിമാനാർഹനേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. 

'വിന്നേഴ്സ് ഡേ 24' പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫുൾ എപ്ലസും 5 എപ്ലസും നേടിയ നൂറിലധികം കുട്ടികളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ  ലിൻസി പി സാം , ആറളം ഗ്രാമപഞ്ചായത്തംഗം  ജോസ് അന്ത്യാം കുളം, അസി.മാനേജർ ഫാ. നിതിൻ ഹൈസ്കൂൾ പ്രധാനാധ്യാപിക  സിസിലി ജോസഫ്, പി.ടി.എ. പ്രസിഡണ്ട്  ഷാജു ഇ.പി, സ്റ്റാഫ് സെക്രട്ടറി  ബീന തെരേസ,  സെബാസ്റ്റ്യൻ,  അനില കെ.പി, വിദ്യാർഥി പ്രതിനിധികളായ ഏഞ്ചൽ ബേബി, പ്രിൻസ് കെ.സി തുടങ്ങിയവർ പ്രസംഗിച്ചു. സ്തൃുത്യർഹമായ സേവനങ്ങൾക്ക് ശേഷം വിവിധസ്കൂളുകളിലേക്ക് സ്ഥലം മാറിപ്പോയ ബെന്നി കെ.എം,  ജോമി ജോസ് ,  ആഗ്നസ് കെ.എം,  ഷിൽജ മേരി ജോർജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210667/iritty)