---
title: "ബി.എസ്.എൻ എൽ കേബിൾ മോഷ്ടിച്ച സംഭവം:  മൂന്ന് അംഗ ആസാം സ്വദേശികൾ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210671/arrested"
published_at: "2024-06-08T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663a739d9ab9_Picsart_24-06-08_06-00-40-457.jpg"
keywords: []
---

# ബി.എസ്.എൻ എൽ കേബിൾ മോഷ്ടിച്ച സംഭവം:  മൂന്ന് അംഗ ആസാം സ്വദേശികൾ പിടിയിൽ 

> **Lead Summary:** **ഉളിക്കൽ**: ഉളിക്കലിൽ ബി.എസ് എൻ . എൽ കേബിൾ മോഷ്ടിച്ച മൂന്ന് അംഗ ആസാം സ്വദേശികളെ ഉളിക്കൽ പോലീസ് പിടികൂടി. ഉളിക്കൽ ബി.എസ് എൻ എല്ലിൻ്റെ മലയോര ഹൈവേ ഉളിക്കൽ കൃഷി ഓഫിസിന് സമീപത്തെയും നുച്യാട് ടോൾ ബൂത്തിന് സമീപത്തെയും കേബിളുകൾ ഇ കഴിഞ്ഞ ഏപ്രിൽ മാസം മോഷണ പോയതായി പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉളിക്കൽ പോലീസ് അന്വേഷണം തുടങ്ങിയത്.

## Article Content

**ഉളിക്കൽ**: ഉളിക്കലിൽ ബി.എസ് എൻ . എൽ കേബിൾ മോഷ്ടിച്ച മൂന്ന് അംഗ ആസാം സ്വദേശികളെ ഉളിക്കൽ പോലീസ് പിടികൂടി. ഉളിക്കൽ ബി.എസ് എൻ എല്ലിൻ്റെ മലയോര ഹൈവേ ഉളിക്കൽ കൃഷി ഓഫിസിന് സമീപത്തെയും നുച്യാട് ടോൾ ബൂത്തിന് സമീപത്തെയും കേബിളുകൾ ഇ കഴിഞ്ഞ ഏപ്രിൽ മാസം മോഷണ പോയതായി പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉളിക്കൽ പോലീസ് അന്വേഷണം തുടങ്ങിയത്.

45 ഓളം സി സി റ്റി വി ദൃശ്യങ്ങൾ പരിശോദിച്ചാണ് പ്രതികളിൽ എത്തിയത്. അന്നേ ദിവസം സി.സി റ്റി.വി യിൽ പതിഞ്ഞ ജാഹിദഗതാൽ എന്ന ആസാമി പേരുള്ള ഒരു ഗുഡ്സ് ഓട്ടോറിക്ഷ കേന്ദ്രികരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത.ഈ ഗുഡ്സ് ഓട്ടോയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യ്തപ്പോളാണ് പയ്യന്നുർ ഒളവണ്ണ യിൽ വാടക വീട് കേന്ദ്രീകരിച്ച് ആക്രി സാധനങ്ങൾ പെറുക്കി വിൽപ്പന നടത്തുന്ന ആസാം സ്വദേശികൾ ആയ അമീർ അലി (21) റഫീക്ക് അലി (4ഠ) റജൂൾ ഇസ്ലാം (26) എന്നിവരെ ഉളിക്കൽ പോലീസ് ഇൻസ്പെക്ടർ സി. ആർ അനിൽ കുമാർ, പ്രൻസിപ്പാൾ എസ്.ഐ റസാക്ക് വി.കെ ,എ എസ് ഐ കെ കെ .വേണു ഗോപാൽ പോലീസ്കാരായ ശ്രീജിത്ത്, സന്തോഷ്, ഹരീസ് എന്നിവർ പിടി കുടിയത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210671/arrested)