---
title: "വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക്  ക്രൂരമർദനം"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210686/wayanad"
published_at: "2024-06-08T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663c3dd1a93d_IMG-20240608-WA0013.jpg"
keywords: []
---

# വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക്  ക്രൂരമർദനം

> **Lead Summary:** **വയനാട്**: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും ചെവിക്കും സാരമായ പരിക്കുണ്ട്. അമ്പലവയൽ സ്വദേശിയാണ് പരിക്കേറ്റ ശബരിനാഥ്.

## Article Content

**വയനാട്**: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും ചെവിക്കും സാരമായ പരിക്കുണ്ട്. അമ്പലവയൽ സ്വദേശിയാണ് പരിക്കേറ്റ ശബരിനാഥ്.

 പരിചയപ്പെടാൻ എന്ന് പറഞ്ഞാണ് ക്ലാസിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും,കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.ബത്തേരി പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210686/wayanad)