---
title: "പരിസ്ഥിതി ദിനത്തിൽ ശാന്തിഗിരി - അടക്കാത്തോട് റോഡിലെ മാവ് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210717/kelakam"
published_at: "2024-06-08T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e590de603_IMG-20240608-WA0018.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ശാന്തിഗിരി - അടക്കാത്തോട് റോഡിലെ മാവ് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം

> **Lead Summary:**  **കേളകം**:അടക്കത്തോട് - ശാന്തിഗിരി പി ഡബ്ലു ഡി റോഡിലെ 15വർഷം പ്രായമുള്ള മൂവാണ്ടൻ മാവാണ് പരിസ്ഥിതി ദിനത്തിൽ അനധികൃതമായി ആരോ മുറിച്ചു നശിപ്പിച്ചത്. ലോകമെമ്പാടും ജൂൺ 5മുതൽ പരിസ്ഥിതി വാരാചരണം നടക്കുന്നതിനിടയിൽ, വിവിധയിനത്തിൽ മരതൈകൾ നട്ടു സംരക്ഷിച്ചു വരുന്നതിനിടയിൽ ആണ് ഇങ്ങനെയൊരു അനധികൃത കയ്യേറ്റം നടന്നിട്ടുള്ളത്.

## Article Content

 **കേളകം**:അടക്കത്തോട് - ശാന്തിഗിരി പി ഡബ്ലു ഡി റോഡിലെ 15വർഷം പ്രായമുള്ള മൂവാണ്ടൻ മാവാണ് പരിസ്ഥിതി ദിനത്തിൽ അനധികൃതമായി ആരോ മുറിച്ചു നശിപ്പിച്ചത്. ലോകമെമ്പാടും ജൂൺ 5മുതൽ പരിസ്ഥിതി വാരാചരണം നടക്കുന്നതിനിടയിൽ, വിവിധയിനത്തിൽ മരതൈകൾ നട്ടു സംരക്ഷിച്ചു വരുന്നതിനിടയിൽ ആണ് ഇങ്ങനെയൊരു അനധികൃത കയ്യേറ്റം നടന്നിട്ടുള്ളത്.

വർഷങ്ങളായി കയ്ഫലം തരുന്ന മാവാണിത്. നാട്ടുകാർക്കും, കുട്ടികൾക്കും, വഴിയാത്രകർക്കും, വിനോദസഞ്ചാരികൾക്കും ഏറെ പഴങ്ങൾ നൽകിയിരുന്നു. കൂടാതെ അടക്കത്തോട്, ശാന്തിഗിരി, രാമച്ചീ, പാലുകാച്ചി റോഡിൽ സൈഡിൽ നിരവധി പേര, ചാമ്പ, ഞാവൽ, കിളി ഞാവൽ, മാവ് എന്നിങ്ങനെയുള്ള ഏറെ പഴവർഗ്ഗമരങ്ങൾ വിവിധ സന്നദ്ധ സങ്കടനകൾ നട്ടു പരിപാലിച്ചു വരുന്നുണ്ട്.

പുറമെ നിന്ന് വരുന്ന സഞ്ചാരികൾക്ക് ഏറെ കൗതുകം തരുന്നതാണ്ഈ  കാഴ്ച്ച. മാവ് മുറിച്ചതിനെതിരെ കടുത്ത പ്രധിഷേധത്തിൽ ആണ് നാട്ടുകാർ. ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ലൂ ഡി ക്കും, പഞ്ചായത്തിനും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210717/kelakam)