---
title: "സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം"
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210747/school"
published_at: "2024-06-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663fa2744344_images_(4)_(29).jpeg"
keywords: []
---

# സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കും. 14 മുതൽ 22 വരെയാണ് ഓണാവധി.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കും. 14 മുതൽ 22 വരെയാണ് ഓണാവധി.

രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെ. എൽഎസ്എസ്–യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതു കഴിഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210747/school)