---
title: "പ്രവേശനോത്സവം ആഘോഷമാക്കി വണ്ടർ കിഡ്സ് പ്രീ സ്കൂൾ"
english_title: "Wonderkidspreschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210776/wonderkidspreschool"
published_at: "2024-06-08T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666415e5475e5_1000002166.jpg"
keywords: []
---

# പ്രവേശനോത്സവം ആഘോഷമാക്കി വണ്ടർ കിഡ്സ് പ്രീ സ്കൂൾ

> **Lead Summary:** **മയ്യിൽ : ** പ്രവേശനോത്സവം ആഘോഷമാക്കി മയ്യിൽ എട്ടാംമൈലിൽ പ്രവർത്തിക്കുന്ന വണ്ടർ കിഡ്സ് പ്രീ സ്കൂൾ. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ : ** പ്രവേശനോത്സവം ആഘോഷമാക്കി മയ്യിൽ എട്ടാംമൈലിൽ പ്രവർത്തിക്കുന്ന വണ്ടർ കിഡ്സ് പ്രീ സ്കൂൾ. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കുള്ള മാതൃഭൂമിയുടെ മിന്നാമിന്നി കിറ്റ് വിതരണവും ചടങ്ങിൽ നടന്നു. മയ്യിൽ ലയൺസ് ക്ലബ്ബ് സെക്രട്ടരി ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, എം.വി.ലക്ഷ്മണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി.സുജാത സ്വാഗതവും, സാഹിദ ടീച്ചർ നന്ദിയും പറഞ്ഞു.

കുട്ടികളുടെ കലാപരിപടികളും മധുര പലഹാര വിതരണവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210776/wonderkidspreschool)