---
title: "രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം "
english_title: "156 crore vaccine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21079/156-crore-vaccine"
published_at: "2022-01-16T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3c8903bb22_images - 2022-01-16T125558.702.jpeg"
keywords: []
---

# രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 

> **Lead Summary:** രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . ശനിയാഴ്ച മാത്രം 57 ലക്ഷം ഡോസുകളാണ് നല്‍കിയത്.

## Article Content

രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . ശനിയാഴ്ച മാത്രം 57 ലക്ഷം ഡോസുകളാണ് നല്‍കിയത്.

വാക്‌സിന്‍ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തില്‍ 18 മുതല്‍ 44 വയസ്സ് പ്രായക്കാര്‍ക്ക് 52,40,53,061 ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 36,73,83,765 രണ്ടാം ഡോസും നല്‍കി.15 മുതല്‍ 18 വയസ്സ് പ്രായക്കാരില്‍ ഇതുവരെ 3,36,09,191 വാക്‌സിന്‍ ഡോസുകളും വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21079/156-crore-vaccine)