---
title: " കൂട്ടുപുഴയില്‍ കാറിനുള്‍വശം പരിശോധിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥനുമായി കടന്നു കളഞ്ഞ സംഭവം; പ്രതി പിടിയിൽ"
english_title: "Koottupuzhacheckpost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210818/koottupuzhacheckpost"
published_at: "2024-06-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664384f61a77_1000002135.jpg"
keywords: []
---

#  കൂട്ടുപുഴയില്‍ കാറിനുള്‍വശം പരിശോധിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥനുമായി കടന്നു കളഞ്ഞ സംഭവം; പ്രതി പിടിയിൽ

> **Lead Summary:** **കൂട്ടുപുഴ : **എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതി ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.

## Article Content

**കൂട്ടുപുഴ : **എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതി ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.

പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്,

കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, സീനിയർ സി പി ഒ മാരായ അനൂപ്, ഷിജോയ്,ഷൌക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210818/koottupuzhacheckpost)