---
title: "മണത്തണയിൽ കൈതപ്രം വിശ്വനാഥൻ സ്മൃതി സംഘടിപ്പിച്ചു"
english_title: "Kaithapram Viswanathan Smriti organized the wedding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21083/kaithapram-viswanathan-smriti-organized-the-wedding"
published_at: "2022-01-16T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3cfa4bd9bd_Picsart_22-01-16_13-24-03-892.jpg"
keywords: []
---

# മണത്തണയിൽ കൈതപ്രം വിശ്വനാഥൻ സ്മൃതി സംഘടിപ്പിച്ചു

> **Lead Summary:**  മണത്തണ : അനാമയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.

## Article Content

 മണത്തണ : അനാമയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.

പഴശ്ശി സ്‌ക്വയറിൽ നടന്ന പരിപാടിയിൽ സജീവൻ കാവുങ്കര അധ്യക്ഷനായി. ശങ്കരനാരായണൻ മാസ്റ്റർ, മാധവൻ പി പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.രാജേഷ് മണത്തണ ആമുഖ ഭാഷണം നടത്തി.ടി പി ഗംഗാധരൻ, ദീപക്, ദീപ് ചന്ദ് എന്നിവർ തബല ജുഗൽബന്ദി അവതരിപ്പിച്ചു. മുരളി മാസ്റ്റർ, പ്രിയേഷ് എന്നിവർ സംഗീത സന്ധ്യ അവതരിപ്പിച്ചു.

തുടർന്ന് രാധൻ കണ്ണപുരവും മിനി രാധനും അഭിനയിച്ച ഭുവി നാടക വേദിയുടെ ' പെണ്ണമ്മ ' നാടകം അരങ്ങേറി. പരിപാടിയിൽ സുജിത്ത് പേരാവൂർ സ്വാഗതവും എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21083/kaithapram-viswanathan-smriti-organized-the-wedding)