---
title: "വിക്ടർ ജോർജ് അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210833/applynow"
published_at: "2024-06-08T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66645932b4c7f_images.png"
keywords: []
---

# വിക്ടർ ജോർജ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** :മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 ൽ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

## Article Content

**തിരുവനന്തപുരം** :മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 ൽ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

എൻട്രികൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം kottayampressclub@gmail.com എന്ന വിലാസത്തിൽ അയയ്ക്കുക. ഒരു വ്യക്തിയുടെ ഒരു എൻട്രി മാത്രമേ സ്വീകരിക്കൂ. അവസാന തീയതി 2024 ജൂൺ 20 വൈകിട്ട് 5 മണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210833/applynow)