---
title: "പരിശീലനം പൂർത്തിയാക്കിയ എക്സൈസ് ഓഫീസർമാർ സത്യപ്രതിജ്ഞ ചെയ്തു"
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210834/thrissur"
published_at: "2024-06-08T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664630ebf2f5_IMG-20240608-WA0043.jpg"
keywords: []
---

# പരിശീലനം പൂർത്തിയാക്കിയ എക്സൈസ് ഓഫീസർമാർ സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:** **തൃശൂർ** : പരിശീലനം പൂർത്തിയാക്കിയ 135 സിവിൽ എക്സൈസ് ഓഫീസർമാരും, 9 വനിത സിവിൽ എക്സൈസ് ഓഫീസർമാരും സത്യപ്രതിജ്ഞ ചെയ്ത് കേരള എക്സൈസ് വകുപ്പിൻ്റെ ഭാഗമായി. തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ ഇന്ന് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

## Article Content

**തൃശൂർ** : പരിശീലനം പൂർത്തിയാക്കിയ 135 സിവിൽ എക്സൈസ് ഓഫീസർമാരും, 9 വനിത സിവിൽ എക്സൈസ് ഓഫീസർമാരും സത്യപ്രതിജ്ഞ ചെയ്ത് കേരള എക്സൈസ് വകുപ്പിൻ്റെ ഭാഗമായി. തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ ഇന്ന് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ഓൾ റൗണ്ടർ എന്നീ പുരസ്കാരങ്ങൾ നേടിയ സേനാംഗങ്ങൾക്ക്  വകുപ്പ് മന്ത്രി പുരസ്കാരങ്ങൾ നൽകി. ബെസ്റ്റ് ഇൻഡോർ ആയി തിരുവനന്തപുരം സ്വദേശി  ഗോകുൽ.എ.എസ്, ബെസ്റ്റ് ഔട്ട്ഡോർ ആയി കൊല്ലം സ്വദേശി  രാഹുൽ മനോഹർ, ബെസ്റ്റ് ഓൾ റൗണ്ടറായി എറണാകുളം സ്വദേശി  ബിലാൽ.പി.സുൾഫി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ  എക്സൈസ് കമ്മീഷണർ, അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), എക്സൈസ് അക്കാഡമി ഡയറക്ടർ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210834/thrissur)