---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210883/appoinment"
published_at: "2024-06-09T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664f0e49c78d_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

> **Lead Summary:** **കണ്ണൂർ** : പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസറ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 10ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.

## Article Content

**കണ്ണൂർ** : പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസറ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 10ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.

എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യരായ ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 10ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0490 2318650.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210883/appoinment)