---
title: "കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210958/accident"
published_at: "2024-06-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665559104f2d_download_(20).jpeg"
keywords: []
---

# കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

> **Lead Summary:** **കോളയാട്**: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയില്‍ മുക്കം നെല്ലിക്കാപറമ്പില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.കാറില്‍ യാത്ര ചെയ്തിരുന്ന കതിരൂര്‍ സ്വദേശിനി മയമൂനയാണ് മരിച്ചത്.

## Article Content

**കോളയാട്**: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയില്‍ മുക്കം നെല്ലിക്കാപറമ്പില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.കാറില്‍ യാത്ര ചെയ്തിരുന്ന കതിരൂര്‍ സ്വദേശിനി മയമൂനയാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. കോളയാട് ചോല സ്വദേശി അഷ്‌ക്കറാണ് മയമൂനയുടെ ഭര്‍ത്താവ്. അന്‍സില, അമാന, ആശിക്ക എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210958/accident)