---
title: "പറശ്ശിനിക്കടവ് ലോഡ്ജിൽ യുവതി പീഡനത്തിനിരയായ സംഭവം:  ടാക്സി ഡ്രൈവർക്കെതിരെ കേസ് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210962/kannur"
published_at: "2024-06-09T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665595e68d7b_Screenshot_20240609-125327_WhatsAppBusiness.jpg"
keywords: []
---

# പറശ്ശിനിക്കടവ് ലോഡ്ജിൽ യുവതി പീഡനത്തിനിരയായ സംഭവം:  ടാക്സി ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** **പറശ്ശിനിക്കടവ്**: ലോഡ്ജിൽ യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തു. ഒറ്റപ്പാലം സ്വദേശി പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പാലക്കാടുനിന്നും ടാക്സിയിൽ പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിന് എത്തിയ സമയത്തുൾപ്പെടെ പലപ്പോഴായി പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്.

## Article Content

**പറശ്ശിനിക്കടവ്**: ലോഡ്ജിൽ യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തു. ഒറ്റപ്പാലം സ്വദേശി പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പാലക്കാടുനിന്നും ടാക്സിയിൽ പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിന് എത്തിയ സമയത്തുൾപ്പെടെ പലപ്പോഴായി പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്.

ഒറ്റപ്പാലത്താണ് യുവതി പരാതി കൊടുത്തത് എന്നാൽ പറശ്ശിനിയിൽ പീഡിപ്പിച്ചതിനാൽ പരാതി തളിപ്പറമ്പിലേക്ക് കൈമാറുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിയെ തുടർന്ന് ഡ്രൈവർ ഒളിവിലാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210962/kannur)