---
title: "രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും"
english_title: "Rahulganthiarraiving"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210984/rahulganthiarraiving"
published_at: "2024-06-09T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66656ca71c9e5_1000002407.jpg"
keywords: []
---

# രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും

> **Lead Summary:** **വയനാട് : ** രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. വോട്ടർ മാർക്ക് നന്ദി പറയാനാണ് അദ്ദേഹമെത്തുക. 

## Article Content

**വയനാട് : ** രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. വോട്ടർ മാർക്ക് നന്ദി പറയാനാണ് അദ്ദേഹമെത്തുക. 

തിരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സർട്ടിഫിക്കേറ്റ് വയനാട് മണ്ഡലത്തിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ. രാഹുൽ ഗാന്ധിക്ക് കൈമാറി. 

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എന്നിവരെയും നേതാക്കൾ സന്ദർശിച്ചു. ടി. സിദ്ദീഖ് എം.എൽ.എ. , വയനാട് ഡി.സി.സി. പ്രസിണ്ടൻ്റ് എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കെ.എൽ. പൗലോസ് എന്നിവരാണ് ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210984/rahulganthiarraiving)