---
title: "കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്"
english_title: "Thirdmodiparlement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211005/thirdmodiparlement"
published_at: "2024-06-09T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66658264bec6d_1000002432.jpg"
keywords: []
---

# കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും.

## Article Content

**തിരുവനന്തപുരം : **കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും.

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.

ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211005/thirdmodiparlement)