---
title: "കേന്ദ്ര സഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു"
english_title: "George Kurien was sworn in as Union Minister of State"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211071/george-kurien-was-sworn-in-as-union-minister-of-state"
published_at: "2024-06-10T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666638ddc4d55_IMG-20240610-WA0001.jpg"
keywords: []
---

# കേന്ദ്ര സഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:**  **ദില്ലി**: കേന്ദ്ര സഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇം​ഗ്ലീഷിൽ ദൈവനാമത്തിലാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തത്.

## Article Content

 **ദില്ലി**: കേന്ദ്ര സഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇം​ഗ്ലീഷിൽ ദൈവനാമത്തിലാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211071/george-kurien-was-sworn-in-as-union-minister-of-state)