---
title: "'തൊഴിലാണ് എന്റെ ലഹരി' സൗജന്യ പിഎസ്സി പരിശീലനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211074/iritty"
published_at: "2024-06-10T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66663bd7bc65f_IMG-20240610-WA0003.jpg"
keywords: []
---

# 'തൊഴിലാണ് എന്റെ ലഹരി' സൗജന്യ പിഎസ്സി പരിശീലനം

> **Lead Summary:**  **ഇരിട്ടി** : എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസ കേന്ദ്രത്തിൽ ആരംഭിച്ച സൗജന്യ പിഎസ്സി പരിശീലനം ആറളം പഞ്ചായത്തു പ്രസിഡൻ്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി** : എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസ കേന്ദ്രത്തിൽ ആരംഭിച്ച സൗജന്യ പിഎസ്സി പരിശീലനം ആറളം പഞ്ചായത്തു പ്രസിഡൻ്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ടി ആർ ഡി എം ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. എസി.എസൈസ് കമ്മീഷണർ പി.എൻ. ഷിബു, അസി.എസൈസ് കമ്മീഷണൻ വിമുക്‌തി മിഷൻ ബി. നസീമുദീൻ, സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷ്, കെ.എ. പ്രനിൽകുമാർ, ഷൈജു ഹരിഹരൻ, കണ്ണൂർ സർവകലാശാല സ്‌റ്റുഡൻ്റ്സ് സർവീസ് ഡയറക്‌ടർ നഫീസ ബേബി, ആറളം ഫാം സ്പെഷ്യൽ ട്രൈബൽ പ്രൊജക്ട‌് കോഓഡിനേറ്റർ പി. സനൂപ്, നെൽസൺ ടി. തോമസ്, എം. സുർജിത്ത് എന്നിവർ പ്രസംഗിച്ചു.

> സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള ലഹരിവിരുദ്ധ ബോധവത്കരണമിഷൻ വിമുക്തിയുടെ ഭാഗമായി ആറളം ഫാം ഹൈസ്കൂളിൽ വെച്ച് എല്ലാ ഞായറാഴ്ച്കളിലും  ഉച്ചയ്ക്ക് 2 മണി മുതൽ 4മണി വരെ "തൊഴിലാണ് എന്റെ ലഹരി" എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ആരംഭിച്ചിട്ടുള്ളത്. മട്ടന്നൂർ എക്സൈസ് വിമുക്തി കോർഡിനേറ്റർ പി.കെ. സജേഷ് മോട്ടിവേഷൻ ക്ലാസ് നയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211074/iritty)