---
title: "ദേശീയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211113/thaliparamba"
published_at: "2024-06-10T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666880c4ce20_Screenshot_20240610-102630_Samsung_Internet.jpg"
keywords: []
---

# ദേശീയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **തളിപ്പറമ്പ്** : ദേശീയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ആയിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്** : ദേശീയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ആയിരുന്നു സംഭവം.

പിലാത്തറ വിളയാംകോട് എം.ജി.എം കോളേജിലെക്ക് പോകുന്ന കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. അത് വഴി വന്ന ഇരുചക്ര വാഹനക്കാരനാണ് ഒരു എൻഫീൽഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ഒരാൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. ഏറെ വൈകിയാണ് റിയാസിനെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211113/thaliparamba)