---
title: "ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211116/iritty"
published_at: "2024-06-10T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66668a89135f6_IMG-20240610-WA0009.jpg"
keywords: []
---

# ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും

> **Lead Summary:** **ഇരിട്ടി** : 13ന് തുടങ്ങുന്ന ലോക കേരള സഭയിയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധി ആയി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ അബ്രാഹം പാരിക്കാപ്പള്ളിയും .

## Article Content

**ഇരിട്ടി** : 13ന് തുടങ്ങുന്ന ലോക കേരള സഭയിയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധി ആയി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ അബ്രാഹം പാരിക്കാപ്പള്ളിയും .

ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനൻ കൂടിയാണ്. പ്രവാസി കേരള കോൺഗ്രസ്സ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് എബിൻ . ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വിഐപികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്. ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹത്തിന്റെയും ചിന്നമ്മയുടെയും മകനാണ്.

ലോക കേരള സഭയിൽ ഇറ്റലിയുടെ പ്രതിനിധിയായ ഇറ്റിലിയിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ എബിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211116/iritty)