---
title: "പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീട് തകർത്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211135/iritty"
published_at: "2024-06-10T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66669b7bee350_IMG-20240610-WA0015.jpg"
keywords: []
---

# പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീട് തകർത്തു

> **Lead Summary:** **ഇരിട്ടി** : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷം . ഇന്നലെ രാത്രി ഒൻപതാം ബ്ലോക്കിൽ താമസക്കാരിയായ മിനിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് .

## Article Content

**ഇരിട്ടി** : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷം . ഇന്നലെ രാത്രി ഒൻപതാം ബ്ലോക്കിൽ താമസക്കാരിയായ മിനിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് .

കാട്ടാനയുടെ ആക്രമണത്തിൽ ചാർത്തും ഷെഡ്ഡ് പൂർണ്ണമായും തകർന്നു.  സംഭവത്തിൽ മിനിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . ആർ ആർ ടി സംഘം സ്ഥലത്തെത്തി മിനിയെ പേരാവൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു . കഴഞ്ഞ ദിവസങ്ങളിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നുണ്ടെങ്കിലും അവ തിരിച്ചുവന്ന് പുനരധിവാസ മേഖലയിൽ വീണ്ടും ഭീക്ഷണി സൃഷ്ട്ടിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211135/iritty)