---
title: "ചിത്രകാരൻ എ ബി എൻ ജോസഫിന്റെ ചിത്രങ്ങൾ ജർമ്മൻ മ്യൂസിയത്തിലേക്ക്"
english_title: "Abnjohnmusiuam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211179/abnjohnmusiuam"
published_at: "2024-06-10T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666bb389bf33_1000002605.jpg"
keywords: []
---

# ചിത്രകാരൻ എ ബി എൻ ജോസഫിന്റെ ചിത്രങ്ങൾ ജർമ്മൻ മ്യൂസിയത്തിലേക്ക്

> **Lead Summary:**  **കണ്ണൂർ: **ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമ്മൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിനെ പുരസ്കരിച്ച് ചിത്രകാരൻ എബി എൻ ജോസഫ് രചിച്ച 26 ചിത്രങ്ങൾ ഇനി ജർമനി കാൾഫിലുള്ള മ്യൂസിയത്തിലേക്ക് .

## Article Content

 **കണ്ണൂർ: **ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമ്മൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിനെ പുരസ്കരിച്ച് ചിത്രകാരൻ എബി എൻ ജോസഫ് രചിച്ച 26 ചിത്രങ്ങൾ ഇനി ജർമനി കാൾഫിലുള്ള മ്യൂസിയത്തിലേക്ക് .

പരമ്പരാഗതമായി ഹെസ്സെ മാരുടെ കുടുംബ വീടുകളുള്ള കാൾഫ് നഗരത്തിലാണ് ഹെർമ്മൻ ഹെസ്സെ മ്യൂസിയം. പോപ്പ് സമ്പ്രദായം തുടങ്ങി വെച്ച ആൻഡി വാരോൾ, റോയ് ലി ചെൻസ്റ്റീയിൽ എന്നീ വിഖ്യാത ചിത്രകാരന്മാർക്കൊപ്പമാണ് തന്റെ ചിത്രങ്ങളും ഇടം പിടിക്കുന്നതെന്ന് എബി എൻ ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നവീകരിക്കപ്പെട്ട ഹെസ്സെ മ്യൂസിയത്തിന്റെ ഒരു ഫ്ലോർ പൂർണ്ണമായും തന്റെചിത്രങ്ങൾക്കായി മാറ്റി വെച്ചിരിക്കുന്നത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന്അദ്ദേഹം പറഞ്ഞു. ഇതിനകം എബിയുടെ 2 ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അക്രിലിക്, ഓയിൽ മാധ്യമങ്ങളിൽ ക്യാൻവസിൽ രചിച്ചവയാണ് മ്യൂസിയത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത് .. സിദ്ധാർത്ഥ നോവലിന്റെ നൂറാമത് വാർഷികം 2022 ൽ ആഘോഷിക്കപ്പെടേണ്ടിയിരുന്നതാണെങ്കിലും കേവിഡിനെത്തുടർന്ന് 2025 ലേക്ക് മാറ്റുകയായിരുന്നു.

സെപ്റ്റംബർ മാസം എബിയുടെ ചിത്രങ്ങൾ ജർമനി ഏറ്റുവാങ്ങും. ജർമനിയിലെഹൈഡിൽ ബർഗ് യൂണിവേഴ്സിറ്റിയുടെ സൈദ്ധാന്തിക പിന്തുണയ് ചിത്ര രചനക്ക് സഹായകരമായതായി എബി പറഞ്ഞു.

കേരള ലളിത ലോ അക്കാഡമി വൈസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡണ്ട് , ആർട് ക്യാൻ കെയർ ചെയർമാൻ, കർണാടക ചിത്രകലാ പരിഷത്ത് നിർവാഹക സമിതി അംഗം, കൊച്ചിൻ ക്യാൻസർ സൊസൈറ്റി എക്സിക്യുട്ടീവ്കമ്മിറ്റി അംഗം എന്നീ ചുമതലകളും എബി വഹിച്ചു പോരുന്നുണ്ട് .

ജർമ്മൻ ആർട്ട് ക്യൂറൈറ്റ് മീഡിയേറ്റർ ബേണ്ട് ഫോഗെൽ, സുഹാസ് വേലാണ്ടി, കെ പി പ്രമോദ്, മഹേഷ് മാറോളി  എന്നിവരും  വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211179/abnjohnmusiuam)