---
title: "ഓട്ടോക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211289/iritty"
published_at: "2024-06-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667230adcaf3_IMG-20240610-WA0037.jpg"
keywords: []
---

# ഓട്ടോക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം 

> **Lead Summary:**  **ഇരിട്ടി** : ഓട്ടോക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം . വള്ളിത്തോട് ഉളിക്കൽ മലയോര ഹൈവേ റീച്ചിൽ മേലെ പെരുങ്കരിയിൽ ഉച്ചക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം . ഉളിക്കൽ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത് .

## Article Content

 **ഇരിട്ടി** : ഓട്ടോക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം . വള്ളിത്തോട് ഉളിക്കൽ മലയോര ഹൈവേ റീച്ചിൽ മേലെ പെരുങ്കരിയിൽ ഉച്ചക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം . ഉളിക്കൽ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത് .

ഡ്രൈവർ ഓരത്തേൽ സണ്ണി യാത്രാക്കാരായ തങ്കച്ചൻ ഭാര്യ മോളി എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത് . ഓട്ടോറിക്ഷക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു . വഴിയരുകിൽ അപകട സ്ഥിതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം എന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ നിത്യ സംഭവം ആകുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211289/iritty)