---
title: "ഭിന്ന ശേഷി കുട്ടികളുടേയും രക്ഷിതാക്കളുടേയും  കുടുംബ സംഗമവും കലാ മേളയും നടത്തി"
english_title: "Familygettogether"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211431/familygettogether"
published_at: "2024-06-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66680ef16b944_1000002882.jpg"
keywords: []
---

# ഭിന്ന ശേഷി കുട്ടികളുടേയും രക്ഷിതാക്കളുടേയും  കുടുംബ സംഗമവും കലാ മേളയും നടത്തി

> **Lead Summary:** **മാങ്ങാട്ടുപറമ്പ്:** കെ.എ.പി. നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ഭിന്ന ശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കുടുംബ സംഗമവും കലാ മേളയും നടത്തി. നാലാം ബറ്റാലിയൻ പോലീസ് ഇൻസ്പെക്ടർ രാധാ കൃഷ്ണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു.

## Article Content

**മാങ്ങാട്ടുപറമ്പ്:** കെ.എ.പി. നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ഭിന്ന ശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കുടുംബ സംഗമവും കലാ മേളയും നടത്തി. നാലാം ബറ്റാലിയൻ പോലീസ് ഇൻസ്പെക്ടർ രാധാ കൃഷ്ണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ — സാമൂഹിക നീതി വകുപ്പിന്റെ സംയുക്ത സംരംഭമായ ഡീകിൻ്റെ കീഴിൽ മാങ്ങാട്ട് പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ തുടർ ചികിൽസ നടത്തി വരുന്ന ഭിന്ന ശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്.

കൽപ്പന ഷിജിൽ അധ്യക്ഷത .വഹിച്ചു. പ്രദീപൻ മാലോത്ത്, കെ. സുധ എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധകലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211431/familygettogether)