---
title: "മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് വിദേശത്തേക്ക് അയക്കുന്ന രണ്ടുപേർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211537/arrested"
published_at: "2024-06-12T05:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668df9aae27b_download_(7).jpeg"
keywords: []
---

# മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് വിദേശത്തേക്ക് അയക്കുന്ന രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ** : മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് വിദേശത്തേക്ക് അയക്കുന്ന രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ശിവപുരം സ്വദേശികളായ മുഹമ്മദ് സാലിഹ് ടി പി തിരുവങ്ങാടൻ ഹൗസ്, മുഹമ്മദ് മിഹാൽ പി കദീജാസ് ഹൗസ് എന്നിവരെയാണ് ഇൻസ്‌പെക്ടർ സാജൻ എ, എസ് ഐ ഷാജി കെ സിപിഒ മാരായ ജോമോൻ, രഗ്തേഷ് എന്നിവർ ചേർന്ന് പിടിക്കൂടിയത്.

## Article Content

**കണ്ണൂർ** : മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് വിദേശത്തേക്ക് അയക്കുന്ന രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ശിവപുരം സ്വദേശികളായ മുഹമ്മദ് സാലിഹ് ടി പി തിരുവങ്ങാടൻ ഹൗസ്, മുഹമ്മദ് മിഹാൽ പി കദീജാസ് ഹൗസ് എന്നിവരെയാണ് ഇൻസ്‌പെക്ടർ സാജൻ എ, എസ് ഐ ഷാജി കെ സിപിഒ മാരായ ജോമോൻ, രഗ്തേഷ് എന്നിവർ ചേർന്ന് പിടിക്കൂടിയത്.

കോളാരി കീച്ചേരി എന്ന സ്ഥലത്ത് താമസിക്കുന്ന പരാതിക്കാരനോട് ഒന്നും രണ്ടും പ്രതികൾ ട്രേഡിങ്ങിനാണെന്നും സിം ഒന്നിന് 500 രൂപ തരാമെന്നും പറഞ്ഞ് പരാതിക്കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് 7 സിംകാർഡുകൾ വാങ്ങിക്കുകയായിരുന്നു. പിന്നീട് സിം കാർഡുകൾ മറ്റെന്തോക്കെയോ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇൻസ്‌പെക്ടർ സാജൻ എ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇവർ പിടിയിലായത്. വിദേശത്തേക്ക് അയക്കുന്ന സിംമുകൾ ഓൺലൈൻ തട്ടിപ്പിനും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടിയാണെന്നാണ് പോലീസ് നിഗമനം.

ഇതിനെ കുറിച്ച് കൂടുതലായി അന്വേഷിച്ച് വരികയാണ് സ്കൂൾ കുട്ടികളെയും സിം എടുക്കുന്നതിനുവേണ്ടി ഇവർ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഒരു സിമ്മിന് 500 രൂപയും മറ്റും പ്രതിഫലം നൽകി തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചിരുന്നു. ആരും തന്നെ ഇത്തരത്തിൽ സിം കാർഡുകൾ മറ്റുള്ളവർക്ക് എടുത്ത് നൽകരുത്. അത് ഓൺലൈൻ തട്ടിപ്പിനും മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വേണ്ടി ഉപയോഗിച്ചേക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211537/arrested)