---
title: "ഡെങ്കിപ്പനി വ്യാപനം-ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കാൻ യോഗം ചേർന്നു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211538/ulikkal"
published_at: "2024-06-12T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668e163b26e4_IMG-20240612-WA0003.jpg"
keywords: []
---

# ഡെങ്കിപ്പനി വ്യാപനം-ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കാൻ യോഗം ചേർന്നു

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി പരക്കെ വ്യാപിക്കുകയും ഡെങ്കിപ്പനി മൂലം ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തത്തിന്റെ ഭാഗമായി വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം ചേർന്നു.

## Article Content

 **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി പരക്കെ വ്യാപിക്കുകയും ഡെങ്കിപ്പനി മൂലം ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തത്തിന്റെ ഭാഗമായി വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം ചേർന്നു.

ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മെറ്റുമാർ തുടങ്ങിയ ആളുകൾയോഗത്തിൽ പങ്കെടുത്തു. പുറവയൽ എഫ് എച്ച് സി മെഡിക്കൽ  ഓഫീസർ ഡോക്ടർ രഞ്ജിത്ത് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് വി ജെയിംസ് എന്നിവർ രോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഗുരുതര സാഹചര്യങ്ങളെക്കുറിച്ചും വിശദമായി ക്ലാസെടുത്തു.

യോഗം താഴെപ്പറഞ്ഞ തീരുമാനങ്ങൾ കൈക്കൊണ്ടു. 1) ജൂൺ 12, 13 തീയതികളിൽ പഞ്ചായത്തിലെ 20 വാർഡുകളിലും വാർഡ് തല ശുചിത്വ കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. 2) ജൂൺ 16ന് ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. 3) അന്നേദിവസം പഞ്ചായത്തിലെ പന്ത്രണ്ടായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ക്യാമ്പയിൻ നടത്തി കൊതുകളുടെ ഉറവിട നശീകരണം നടത്താൻ തീരുമാനിച്ചു 4)ശുചിത്വ ക്യാമ്പയിനായി പഞ്ചായത്തിൽ 400 യിൽ അധികം സ്കോഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഈ സ്കോഡുകളിൽ ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ അണിനിരക്കും.മെഗാ ശുചിത്വ ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അനിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ചാക്കോ പാലക്കലോടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ഒ വി ഷാജു,  ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്ത് മെമ്പർ  ടോമി മൂക്കനൊളി രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസഫ് ആഞ്ഞിലത്തോപ്പിൽ, പി കെ ശശി, മുഹമ്മദ് ദാവൂദ്, ആർ സുജി, കുര്യാക്കോസ് കോമ്പുങ്കൽ, കുര്യാക്കോസ് മണപ്പാടത്ത്, പി കെ ഷാജി, ജോസ് പൂമല, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾഎന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സമീറ പള്ളിപ്പത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211538/ulikkal)