---
title: "കനത്ത മഴയിൽ തെങ്ങ് കടപുഴുകി വീണ് വീടിന് കേടുപാട് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211539/iritty"
published_at: "2024-06-12T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668e2539d4af_IMG-20240612-WA0004.jpg"
keywords: []
---

# കനത്ത മഴയിൽ തെങ്ങ് കടപുഴുകി വീണ് വീടിന് കേടുപാട് 

> **Lead Summary:** **കരിക്കോട്ടക്കരി** : കാലവർഷം കടുത്തതോടെ മലയോര മേഖലയിൽ പ്രകൃതി ദുരന്തങ്ങളും തുടർക്കഥ ആവുന്നു . കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ ചോക്കാട്ട് സ്കറിയയുടെ വീടിനും ഷെഡിനും മുകളിൽ തെങ്ങ് കടപുഴകി കേടുപാടുകൾ സംഭവിച്ചു .

## Article Content

**കരിക്കോട്ടക്കരി** : കാലവർഷം കടുത്തതോടെ മലയോര മേഖലയിൽ പ്രകൃതി ദുരന്തങ്ങളും തുടർക്കഥ ആവുന്നു . കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ ചോക്കാട്ട് സ്കറിയയുടെ വീടിനും ഷെഡിനും മുകളിൽ തെങ്ങ് കടപുഴകി കേടുപാടുകൾ സംഭവിച്ചു .

വീടിന് സമീപത്തെ വലിയ തെങ്ങ് കടപുഴകി വീണതോടെ വീടിനോട് ചേർന്ന ഷെഡിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു . തെങ്ങ് ഷെഡിന് മുകളിലേക്ക് വീണതുകൊണ്ട് വീടിന് സമീപത്തു നിന്ന സ്കറിയയും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .തെങ്ങ് വീണ് മേൽക്കൂര തകർന്നതോടെ ഷെഡിനുള്ളിലും വീട്ടിലും സൂക്ഷിച്ചിരുന്ന കാർഷിക ഉത്പന്നങ്ങൾ മഴയിൽ നനഞ്ഞ് നശിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211539/iritty)