---
title: "വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211541/applynow"
published_at: "2024-06-12T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668e3e14c1fc_images.png"
keywords: []
---

# വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം** :സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരുമാകണം. നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക്ക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി വായ്പ രണ്ട് ലക്ഷം രൂപയാണ്.

അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്സിഡിയായി അനുവദിക്കും. പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക്എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211541/applynow)