---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211542/applynow"
published_at: "2024-06-12T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668f43a33f79_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : മത്സ്യത്തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷം സ്‌ക്വയര്‍ മെഷ് കോഡ് എന്റ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റിന് 16,000 രൂപ വില വരുന്ന ഫിഷ് കോഡ് എന്റ്, ഷ്രിം കോഡ് എന്റ് എന്നിവ 50 ശതമാനം സബ്‌സിഡിയോടുകൂടിയാണ് വിതരണം ചെയ്യുന്നത്.

## Article Content

**കണ്ണൂർ** : മത്സ്യത്തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷം സ്‌ക്വയര്‍ മെഷ് കോഡ് എന്റ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റിന് 16,000 രൂപ വില വരുന്ന ഫിഷ് കോഡ് എന്റ്, ഷ്രിം കോഡ് എന്റ് എന്നിവ 50 ശതമാനം സബ്‌സിഡിയോടുകൂടിയാണ് വിതരണം ചെയ്യുന്നത്.

ബോട്ടിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30നകം അതത് മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും. ഫോണ്‍: 0497 2731081. വഖഫ് ബോര്‍ഡ് സിറ്റിങ് 13 ന് സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫുകളുമായി ബന്ധപ്പെട്ട് ജൂണ്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബോര്‍ഡ് ജുഡീഷ്യല്‍ സിറ്റിങ് ജൂണ്‍ 13 ന് കണ്ണൂർ ബെല്ലാർഡ് റോഡിലെ റെയിൻബോ സ്യൂട്ട് ലേക്ക് മാറ്റിയതായി കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211542/applynow)