---
title: "പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211543/appoinment"
published_at: "2024-06-12T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668e58ecd2fd_download_(45).jpeg"
keywords: []
---

# പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു

> **Lead Summary:**  **ചൊക്ലി** :പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം.

## Article Content

 **ചൊക്ലി** :പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം.

ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് പാസായിരിക്കണം. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 18ന് രാവിലെ 11.30ന് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, പ്രവൃത്തി പരിചയം ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0490 2330522.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211543/appoinment)