---
title: "സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211563/vacancy"
published_at: "2024-06-12T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669152ae0c58_download_(1).png"
keywords: []
---

# സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ജില്ലാ ആശുപത്രിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

**കണ്ണൂർ** : ജില്ലാ ആശുപത്രിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

സൈക്യാട്രിസ്റ്റിന് എം ഡി/ ഡി എന്‍ ബി/ ഡി പി എം ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള എം ഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2734343. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211563/vacancy)