---
title: "കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211566/vacancy"
published_at: "2024-06-12T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666917ca6377c_images_(1)_(25).jpeg"
keywords: []
---

# കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

> **Lead Summary:** **കണ്ണൂര്‍** :ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവുണ്ട്. ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.

## Article Content

**കണ്ണൂര്‍** :ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവുണ്ട്. ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.

ജനറല്‍ മെഡിസിന്‍, എമേര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ഫോറന്‍സിക് മെഡിസിന്‍, ഫാര്‍മക്കോളജി വിഭാഗങ്ങളിലാണ് സീനിയര്‍ റസിഡന്റിന്റെ ഒഴിവുള്ളത്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷനുശേഷം അതത് വിഭാഗത്തില്‍ പി ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയര്‍ റസിഡന്റ് തസ്തികയിലെ യോഗ്യത. ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷന്‍ നേടിയവര്‍ക്കാണ് ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അവസരം.

താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും. gmckannur.edu.in ല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഫോണ്‍: 0497 2808111 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211566/vacancy)