---
title: "എട്ടു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ വയോധികന് ഇരുപത്തിയൊന്ന് വർഷം തടവും പിഴയും"
english_title: "Sexualabusecase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211656/sexualabusecase"
published_at: "2024-06-12T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669620294fd5_1000003179.jpg"
keywords: []
---

# എട്ടു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ വയോധികന് ഇരുപത്തിയൊന്ന് വർഷം തടവും പിഴയും

> **Lead Summary:**  **കണ്ണൂർ: **എട്ടു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ വയോധികന് ഇരുപത്തിയൊന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പട്ടുവം മംഗലശേരിയിലെ പി.പി നാരായണനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് 21 വർഷം തടവിനും ഒരു ലക്ഷത്തി അമ്പത്തിആറായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

## Article Content

 **കണ്ണൂർ: **എട്ടു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ വയോധികന് ഇരുപത്തിയൊന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പട്ടുവം മംഗലശേരിയിലെ പി.പി നാരായണനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് 21 വർഷം തടവിനും ഒരു ലക്ഷത്തി അമ്പത്തിആറായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

 2020 ഒക്ടോബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവ് വീട്ടിൽ ഇല്ലാത്ത സമയം പ്രതി നാരായണൻ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിനിരയാക്കിയത്.

പെൺകുട്ടിയുടെ മാതാവ് സംഭവം നേരിൽ കണ്ടതോടെ പൊലിസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.വി ലക്ഷ്മണൻ ആദ്യം കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211656/sexualabusecase)