---
title: "ഡ്രോൺ സർവ്വേക്ക് മുമ്പായി അതിരുകൾ അടയാളപ്പെടുത്തണം;  പൊതുജനങ്ങളിലേക്കിറങ്ങി റീസർവ്വേ വകുപ്പ്"
english_title: "Drone survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21167/drone-survey"
published_at: "2022-01-17T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4cd3e5857f_images - 2022-01-17T072806.981.jpeg"
keywords: []
---

# ഡ്രോൺ സർവ്വേക്ക് മുമ്പായി അതിരുകൾ അടയാളപ്പെടുത്തണം;  പൊതുജനങ്ങളിലേക്കിറങ്ങി റീസർവ്വേ വകുപ്പ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഡിജിറ്റൽ ഭൂസർവ്വേയുടെ ഭാഗമായി ഡ്രോൺ സർവ്വേ ജനുവരി 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവ്വേ വകുപ്പ് ജീവനക്കാർ. ജനുവരി 27ന് കണ്ണൂർ-1 വില്ലേജിലാണ് കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവ്വേക്ക് തുടക്കമാവുക.

## Article Content

കണ്ണൂർ ജില്ലയിൽ ഡിജിറ്റൽ ഭൂസർവ്വേയുടെ ഭാഗമായി ഡ്രോൺ സർവ്വേ ജനുവരി 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവ്വേ വകുപ്പ് ജീവനക്കാർ. ജനുവരി 27ന് കണ്ണൂർ-1 വില്ലേജിലാണ് കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവ്വേക്ക് തുടക്കമാവുക.

ഇതിന് മുമ്പായി പെയിന്റ് പോലെ ആകാശ കാഴ്ചയിൽ തിരിച്ചറിയാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഥല ഉടമകൾ അതിർത്തികൾ അടയാളപ്പെടുത്തേണ്ടതുണ്ട്. ഡ്രോൺ സർവെ തുടങ്ങുന്നതിന്റെ മുന്നെ തന്നെ അതിർത്തികൾ അടയാളപ്പെടുത്തൽ സ്ഥല ഉടമകൾ തന്നെ പൂർത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനായി ഞായറാഴ്ചയിലും വനിതകൾ ഉൾപ്പെടെയുള്ള റീസർവേ ജീവനക്കാർ ഫീൽഡിലായിരുന്നു.

സ്ഥല ഉടമകൾ അതിർത്തികൾ അടയാളപ്പെടുത്തി എന്ന് ഉറപ്പ് വരുത്തി ജനുവരി 20ന് മുമ്പ് തന്നെ സർവെ ഓഫ് ഇന്ത്യയെ അറിയിക്കേണ്ടതുണ്ട്. കണ്ണൂർ-1 വില്ലേജ് പരിധിയിലെ മുഴുവൻ കൗൺസിലർമാർക്കും സർവ്വെ സംബന്ധമായ ക്ലാസുകൾ നൽകി. പ്രധാന രാഷ്ട്രീയ പാർട്ടികൾ, മത സ്ഥാപന മേധാവികൾ തുടങ്ങിയവരെ നേരിട്ട് കണ്ട് സഹായ സഹകരണങ്ങൾ സർവ്വെ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.

പടം: ഡ്രോൺ സർവ്വേ ജനുവരി 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവ്വേ വകുപ്പ് ജീവനക്കാർ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21167/drone-survey)